Asianet News MalayalamAsianet News Malayalam

ഐഎസ്എൽ മത്സരങ്ങൾക്ക് സുരക്ഷയൊരുക്കിയ ഗാർഡുകള്‍ക്ക് മര്‍ദ്ദനം

കൊച്ചിയിലെ ഐഎസ്എൽ മത്സരങ്ങൾക്ക് സുരക്ഷയൊരുക്കിയ ഗാർഡുകളെ സ്വകാര്യ സുരക്ഷാ ഏജൻസിയിലെ ജീവനക്കാർ മർദ്ദിച്ചു. ദിവസവേതനം ചോദിച്ചപ്പോഴാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം മർദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തണ്ടർ ബോൾട്ട് സ്വകാര്യ സുരക്ഷാ ഏജൻസിയിലെ ഏഴു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

ISL security agency staffs attacked by security agency
Author
Kochi, First Published Nov 6, 2018, 4:06 PM IST

കൊച്ചി: കൊച്ചിയിലെ ഐഎസ്എൽ മത്സരങ്ങൾക്ക് സുരക്ഷയൊരുക്കിയ ഗാർഡുകളെ സ്വകാര്യ സുരക്ഷാ ഏജൻസിയിലെ ജീവനക്കാർ മർദ്ദിച്ചു. ദിവസവേതനം ചോദിച്ചപ്പോഴാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം മർദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തണ്ടർ ബോൾട്ട് സ്വകാര്യ സുരക്ഷാ ഏജൻസിയിലെ ഏഴു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ നടന്ന കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്സി മത്സരങ്ങൾക്ക് ശേഷമാണ് സ്വകാര്യ സുരക്ഷാ ഗാർഡുകളെ അവരെ നിയോഗിച്ച സ്വകാര്യ ഏജൻസിയിലെ ജീവനക്കാർ തന്നെ മർദ്ദിച്ചത്.മത്സരത്തിന് ശേഷം ദിവസക്കൂലി ചോദിച്ചപ്പോഴായിരുന്നു തണ്ടർ ബോൾട്ട് ഏജൻസിയുടെ മർദ്ദനം.കൊച്ചി സ്വദേശികളായ ഏഴ് യുവാക്കൾക്കാണ് മർദ്ദനമേറ്റത്.

പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിന് സ്റ്റേഡിയത്തിലെ സ്ഥിരം സുരക്ഷാ ജീവക്കാരും സാക്ഷികളാണ്. യുവാക്കളുടെ പരാതിയിൽ കേസെടുത്ത പൊലീസ് മർദ്ദിച്ച സംഘത്തിലുണ്ടായിരുന്ന കൂടുതൽ പേർക്കായി അന്വേഷണം തുടരുകയാണെന്ന് അറിയിച്ചു.

Follow Us:
Download App:
  • android
  • ios