ഒരുപിടി മികച്ച ഗോളുകള്‍ ഇത്തവണത്തെ ഐഎസ്എല്ലില്‍ ഇതിനകം പിറന്നു. അതില്‍ ഏറ്റവും മികച്ചതായി ഇപ്പോള്‍ ഫുട്‌ബോള്‍ ലോകം വാഴ്ത്തുന്നത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ വെല്ലിംഗ്ടണ്‍ പ്രയോറി നേടിയ ഗോളാണ്. ബൈസിക്കിള്‍ കിക്കിലൂടെയാണ്‌ താരം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വല കുലുക്കിയത്. ജംഷെഡ്പൂര്‍ താരമായ പ്രയോറി മത്സരത്തിന്റെ 51-മത്തെ മിനിറ്റിലാണ് ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിക്കുന്ന ഗോള്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ ആരാധകരുടെ മനംകവര്‍ന്ന പ്രയോറിയാണ്കളിയിലെ താരം .