കൊച്ചിയിൽ നടക്കുന്ന ഐഎസ്എൽ നാലാം സീസൺ ഉദ്ഘാടന മത്സര ടിക്കറ്റിന്റെ ഓൺലൈൻ വില്‍പന ഇന്ന് തുടങ്ങും. 17ന്, നിലവിലെ ചാന്പ്യൻമാരായ അത്‍ലറ്റികോ ഡി കൊൽക്കത്തയുമായാണ് റണ്ണേഴ്‍സ് അപ്പായ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം. ഇന്ന് ഉച്ചയ്‍ക്ക് രണ്ട് മണി മുതൽ ബുക്ക്മൈ ഷോ വഴിയാണ് ഓൺലൈൻ വില്‍പന. ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് വില എത്രയെന്ന് മാനേജ്മെന്റ് പുറത്ത് വിട്ടിട്ടില്ല.