Asianet News MalayalamAsianet News Malayalam

ഐഎസ്എല്‍ ടിക്കറ്റ് വില്‍പന ആരംഭിച്ചു; നിരക്കുകള്‍ കുറച്ചു

ഐഎസ്എല്‍ അഞ്ചാം സീസണിലേക്കുള്ള ടിക്കറ്റ്  വില്‍പന ആരംഭിച്ചു. പ്രളയകാലത്ത് നാടിന്റെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിച്ച മല്‍സ്യ തൊഴിലാളികള്‍ക്ക് ടിക്കറ്റ് നല്‍കികൊണ്ട് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വച്ച് എറണാകുളം ജില്ലാ കലക്റ്റര്‍ മുഹമ്മദ് സഹീറുള്ളയാണ് ഈ വര്‍ഷത്തെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ കൊച്ചിയില്‍ നടക്കുന്ന മത്സരങ്ങള്‍ക്കുള്ള  ടിക്കറ്റുകളുടെ വിതരണോത്ഘാടനം നിര്‍വഹിച്ചത്.

ISL Ticket Sale begins for Blasters Matches
Author
Kochi, First Published Sep 14, 2018, 7:01 PM IST

കൊച്ചി: ഐഎസ്എല്‍ അഞ്ചാം സീസണിലേക്കുള്ള ടിക്കറ്റ്  വില്‍പന ആരംഭിച്ചു. പ്രളയകാലത്ത് നാടിന്റെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിച്ച മല്‍സ്യ തൊഴിലാളികള്‍ക്ക് ടിക്കറ്റ് നല്‍കികൊണ്ട് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വച്ച് എറണാകുളം ജില്ലാ കലക്റ്റര്‍ മുഹമ്മദ് സഹീറുള്ളയാണ് ഈ വര്‍ഷത്തെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ കൊച്ചിയില്‍ നടക്കുന്ന മത്സരങ്ങള്‍ക്കുള്ള  ടിക്കറ്റുകളുടെ വിതരണോത്ഘാടനം നിര്‍വഹിച്ചത്.

കഴിഞ്ഞ സീസണെ അപേഷിച്ച് കുറഞ്ഞ നിരക്കുകളാണ് ഈ വര്‍ഷം ടിക്കറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൂടാതെ സെപ്റ്റംബര്‍ 14 മുതല്‍ 24 വരെ ടിക്കറ്റുകള്‍ക്ക് നിരക്ക് ഇളവ് നല്‍കും. കൊച്ചിയില്‍ നടക്കുന്ന എല്ലാ മത്സരങ്ങളുടെയും ടിക്കറ്റുകള്‍ 24 നു മുന്‍പ് തന്നെ പ്രത്യക ഇളവില്‍ ഓണ്‍ലൈനായി വാങ്ങാവുന്നതാണ്.

ടിക്കറ്റ് നിരക്കുകള്‍ ഇങ്ങനെ. VIP ₹ 1,250, Block A ₹ 449, Block B ₹ 349, Block C ₹ 449, Block D ₹ 349, Block E ₹ 449, West Gallery ₹ 249, East Gallery ₹ 249, North gallery ₹ 199, South Gallery ₹ 199.

ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ക്ക് പേ റ്റി  എമ്മുമായി അടുത്ത മൂന്ന് സീസണുകളിലേക്ക് ബ്ലാസ്റ്റേഴ്‌സ് ധാരണയില്‍ എത്തിയിട്ടുണ്ട് പേ റ്റിഎം വെബ്ബ് സൈറ്റിലൂടെയും സഹസ്ഥാപനമായ ഇന്‍സൈഡര്‍ ഇന്‍ വെബ്ബ് സൈറ്റിലൂടെയും ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. ഓണ്‍ലൈനായി വാങ്ങുന്ന ടിക്കറ്റുകള്‍ മാറ്റുന്നതിനായി ഈ വര്‍ഷം മുതല്‍ ക്യുവില്‍ നില്‍ക്കേണ്ടി വരില്ല. ഇ-ടിക്കറ്റുകള്‍ സ്റ്റേഡിയത്തിന്റെ കൗണ്ടറില്‍ സ്കാന്‍ ചെയ്ത് ആരാധകര്‍ക്ക് നേരിട്ട് സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിക്കാം.

മല്‍സ്യ തൊഴിലാളികളെ പോലെ തന്നെ പ്രളയ കാലത്ത് മുന്നില്‍ നിന്ന് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഒരുപാട് ഹീറോകളുണ്ടെന്നും കൊച്ചിയില്‍ നടക്കുന്ന ഓരോ മത്സരങ്ങളിലും ഇവരെ ആദരിക്കുമെന്നും കേരളാ ബ്ലാസ്റ്റേഴ്‌സ് സിഇഒ വരുണ്‍ ത്രിപുരനേനി പറഞ്ഞു. കേരളാ ബ്ലാസ്റ്റേഴ്‌സ് കളിക്കാര്‍ 300 ഓളം റിലീഫ് ക്യാമ്പുകളിലെത്തി ആവശ്യ സാധനങ്ങള്‍ വിതരണം ചെയ്തു. ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥന്‍ നിമ്മ ഗദ്ധ പ്രസാദ് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു.

കൊച്ചിയില്‍ മാത്രം 350 ബോട്ടുകളുമായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മല്‍സ്യ തൊഴിലാളികളെ കേരളാ ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബ് ആദരിക്കുന്നത് മാതൃകാപരമാണെന്നും ക്ലബ്ബിന് ഈ വര്‍ഷം കപ്പ് നേടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ജില്ലാ കലക്റ്റര്‍ മുഹമ്മദ് സഹീറുള്ള പറഞ്ഞു. കേരളാ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ. എം. ഐ മേത്തര്‍, കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന സ്‌പോണ്‍സര്‍മാരായ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രുപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ തോമസ് മുത്തൂറ്റ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios