കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ്- എടികെ കൊല്‍ക്കത്ത ഉദ്ഘാടന മത്സരം കണ്ടത് 7.4 മില്യണ്‍ പ്രേക്ഷകര്‍. ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഉദ്ഘാടന മത്സരത്തിലെ പ്രേക്ഷകരുടെ ഇരട്ടിയാണിത്. അതേസമയം അവസാന സീസണിനെക്കാള്‍ 59 ശതമാനം ആളുകള്‍ ഇത്തവണ മത്സരം വീക്ഷിച്ചു. നിലവില്‍ കേരള ബ്ലാസ്റ്റേഴാണ് ലീഗില്‍ കൂടുതല്‍ ആരാധകരുള്ള ടീം.
ബെംഗലുരു എഫ്സി, ജംഷഡ്പൂര്‍ എഫ്സി എന്നീ രണ്ട് പുതുടീമുകളെ പങ്കെടുപ്പിച്ച് 17 ആഴ്ച്ച നീണ്ടുനില്‍ക്കുന്ന സീസണാണ് ഇക്കുറി നടക്കുന്നത്. ആകെ 95 മത്സരങ്ങളാണ് ഇക്കുറി സീസണിലുള്ളത്. അതിനാല്‍ കൂടുതല്‍ പേര്‍ മത്സരം കാണാന്‍ നേരിട്ടും ടെലിവിഷനിലും എത്തുമെന്നാണ് ഐഎസ്എല്‍ സംഘാടകരുടെ അനുമാനം. സ്റ്റാര്‍ സ്പേര്‍ട്സിലും ഹോട്ട് സ്റ്റാറിലുമായാണ് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത്.
