ഐഎസ്എല്‍; ആദ്യ ഫൈനലിസ്‌റ്റിനെ ഇന്നറിയാം

First Published 11, Mar 2018, 2:46 PM IST
isl2017 bangaluru pune semi
Highlights
  • ബെംഗളൂരു- പുനെ രണ്ടാംപാദ സെമി രാത്രി എട്ടിന് ബെംഗളൂരുവില്‍

ബെംഗളൂരു: ഐഎസ്എല്‍ ഫുട്ബോള്‍ നാലാം സീസണില്‍ ഫൈനലിലെത്തുന്ന ആദ്യ ടീമിനെ ഇന്നറിയാം. രണ്ടാം പാദ സെമിയില്‍ ഇന്ന് പൂനെ സിറ്റിയും ബംഗളൂരു എഫ്‌സിയും ഏറ്റുമുട്ടും. ബെംഗളൂരുവില്‍ രാത്രി എട്ടിനാണ് മത്സരം. പൂനെയില്‍ നടന്ന ആദ്യ പാദത്തില്‍ ഇരു ടീമുകളും ഗോള്‍ അടിച്ചിരുന്നില്ല. എവേ ഗോള്‍ നിയമം ഉള്ളതിനാല്‍ ഗോള്‍ അടിച്ചുള്ള സമനിലയായാലും പൂനെക്ക് ഫൈനലിലെത്താം.  

സീസണില്‍ സ്വന്തം മൈതാനത്ത് കളിച്ച ഒന്‍പത് മത്സരങ്ങളിള്‍ ആറെണ്ണത്തിലും ബെംഗളൂരു ജയിച്ചിരുന്നു. അരങ്ങേറ്റ സീസണ്‍  കളിക്കുന്ന ബെംഗളൂരുവും
നാലാം സീസണില്‍ മത്സരിക്കുന്ന പൂനെയും ആദ്യ ഫൈനലാണ്  ലക്ഷ്യമിടുന്നത്. അധികസമയത്തും ഇരുടീമും ഗോള്‍ ഒന്നും നേടിയില്ലെങ്കില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീളും.
 

loader