Asianet News MalayalamAsianet News Malayalam

ബ്രസീലിയന്‍ ഇതിഹാസം റോബീഞ്ഞോ ഐഎസ്എല്ലിലെത്താന്‍ സാധ്യത

isl2017 brazilaian forward robinho may be play in isl
Author
First Published Jan 6, 2018, 2:36 PM IST

സാവോപോള: ബ്രസീലിയന്‍ ടീമില്‍ റൊണാള്‍ഡോ, റൊണാള്‍ഡിഞ്ഞോ, കക്ക തുടങ്ങിയവര്‍ക്കൊപ്പം പന്ത് തട്ടിയിട്ടുള്ള ഇതിഹാസ താരമാണ് റോബീഞ്ഞോ. അഡ്രിയാനോയ്ക്ക് ശേഷം ബ്രസീലിന്‍റെ അടുത്ത പെലെയായി കളിയെഴുത്തുകാര്‍ വിശേഷിപ്പിച്ച താരം. പതിനഞ്ചാം വയസില്‍ സാക്ഷാല്‍ പെലെ തന്‍റെ പിന്‍ഗാമിയായി റോബീഞ്ഞോയെ പ്രഖ്യാപിച്ചിരുന്നു. ബ്രസീലിയന്‍ ക്ലബ് അത്ലറ്റിക്കോ മിനീറോയില്‍ കളിക്കുന്ന മുന്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍ സ്‌‌ട്രൈക്കര്‍ ഐഎസ്എല്ലില്‍ എത്തുമെന്ന് ഒടുവിലത്തെ വാര്‍ത്ത. 

റോബീഞ്ഞോയെ ഇന്ത്യയിലെത്തിക്കാന്‍ ഐഎസ്എല്‍ ക്ലബുകള്‍ ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ചര്‍ച്ചകള്‍ ഫലം കണ്ടാല്‍ ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ റോബീഞ്ഞോ ഐഎസ്എല്ലിലെത്തും. ഡീഗോ ഫോര്‍ലാന്‍, ദിമിത്താര്‍ ബെര്‍ബറ്റോവ്, റോബര്‍ട്ടോ കാര്‍ലോസ്, ഡെല്‍ പിയോറ, ഫ്ലോറന്‍റ് മലൂദ, ഡേവിഡ് ജെയിംസ് തുടങ്ങിയ ഫുട്ബോള്‍ ഇതിഹാസങ്ങള്‍ ഐഎസ്എല്ലില്‍ കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമുകളെ കൂടാതെ യൂറോപ്പിലെയും അമേരിക്കയിലെയും ക്ലബുകളും റോബീഞ്ഞോയുമായി ചര്‍ച്ച നടത്തുന്നുണ്ട്. 

എന്നാല്‍ 33 കാരനായ താരം ഇന്ത്യന്‍ ലീഗില്‍ കളിക്കാനെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നേരത്തെ ബ്രസീലിന്‍റെ മുന്‍ ലോക ഫുട്ബോളറായ റൊണാള്‍ഡിഞ്ഞോയെ ഐഎസ്എല്ലില്‍ എത്തിക്കാന്‍ ക്ലബുകള്‍ ശ്രമം നടത്തിയിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി, എസി മിലാന്‍ ക്ലബുകള്‍ക്കായും കളിച്ചിട്ടുള്ള താരം ബ്രസീലിനായി 100 മത്സരങ്ങളില്‍ നിന്ന് 28 ഗോളുകള്‍ നേടിയിട്ടുണ്ട്. പന്തിലുള്ള നിയന്ത്രവും സ്കില്ലും വേഗമാര്‍ന്ന നീക്കങ്ങളുമാണ് റോബീഞ്ഞോയെ ആരാധകര്‍ക്ക് പ്രിയങ്കരമാക്കിയത്.

Follow Us:
Download App:
  • android
  • ios