കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കുന്തമുന മലയാളി താരം സി.കെ വിനീതാണെന്ന് പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്‍. മികച്ച താരമായ വിനീതിന് ഒരൊറ്റ ഗോള്‍ നേടിയാല്‍ ഫോമിലേക്കെത്താനും അതുവഴി ടീമിന് ഊര്‍ജം നല്‍കാനും കഴിയുമെന്നും മ്യൂലന്‍സ്റ്റീന്‍ വ്യക്തമാക്കി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിന് മുന്നോടിയാണ് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് പ്രിയതാരം സി.കെ വിനീതിനെ കുറിച്ച് വാചാലനായത്.
യുവതാരങ്ങള്‍ക്ക് ആവേശവും ബ്ലാസ്റ്റേഴ്‌സിന്‍റെ അവിഭാജ്യഘടകമാണ് വിനീതെന്നും റെനെ മ്യൂലന്‍സ്റ്റീന്‍ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് നിരയില്‍ കൂടുതല്‍ ആരാധകരുള്ള ഇന്ത്യന്‍ താരമാണ് സി.കെ വിനീത്. കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ വിജയം നേടി സീസണില്‍ വരവറിയിക്കാനുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസറ്റേഴ്സ്. കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന വിനീത് ടീമില്‍ തിരിച്ചെത്തുമെന്ന സൂചനയാണ് റെനിച്ചായന്‍ നല്‍കിയത്.
