മികച്ച ഗോളിനുള്ള പുരസ്കാരം വിനീതിന്
കൊച്ചി: ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും സീസണില്‍ ആരാധകരുടെ കയ്യടി നേടാന്‍ ബ്ലാസ്റ്റേഴ്സിനായി. അതിലൊന്ന് പുനെക്കെതിരെ മലയാളി താരം സികെ വിനീത് നേടിയ മഴവില്‍ ഗോളായിരുന്നു. വിനീതിന്‍റെ ഗോള്‍ നാലാം സീസണിലെ മികച്ച ഗോളായി തെരഞ്ഞെടുക്കപ്പെട്ടിരിക്കയാണ്.
ആരാധക വോട്ടെടുപ്പിലൂടെയാണ് വിനീത് മികച്ച ഗോളിനുള്ള പുരസ്കാരത്തിന് അര്‍ഹനായത്. പുനെക്കെതിരായ മത്സരത്തില്‍ ഇഞ്ചുറി ടൈമിലായിരുന്നു ഐഎസ്എല്‍ ആരാധകരെ അമ്പരിപ്പിച്ച ഗോള്‍ പിറന്നത്. കറേജ് പെകുസണിന്റെ പാസില്‍ നിന്നായിരുന്നു വിനീതിന്റെ ലോകോത്തര ഗോള്‍. വിനീതിന്‍റെ ഗോളില്‍ മത്സരം 2-1ന് മഞ്ഞപ്പട വിജയിച്ചിരുന്നു.
