കൊച്ചി: സൂപ്പര്‍ സണ്‍ഡേ പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്ത. ബെംഗളുരു എഫ്‌സിക്കെതിരായ പോരാട്ടത്തിനുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ ഇലവനില്‍ സി.കെ വിനീതില്ല. മികച്ച ഫോമിലുള്ള ഗോള്‍ കീപ്പര്‍ പോള്‍ റഹൂബ്കയും ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. പരിക്കേറ്റ റിനോ ആന്‍റോ ടീമിലുണ്ടാവില്ലെന്ന് പരിശീലകന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. 

പരിക്കില്‍ നിന്ന് പൂര്‍ണമുക്തനാകാത്ത സൂപ്പര്‍താരം ദിമിത്താര്‍ ബെര്‍ബറ്റോവും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചിട്ടില്ല. എന്നാല്‍ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സൂപ്പര്‍ താരം ഹ്യൂമേട്ടന്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റഹൂബ്കക്കു പകരം സുബാഷിഷ് റോയ് അയിരിക്കും ഗോള്‍വല കാക്കുക. 

ടീം ഇലവന്‍
സുബാഷിഷ് റോയ്, സാമുവല്‍ ശദാബ്, സന്ദേശ് ജിങ്കാന്‍, നെമന്‍ജ പെസിക്, ലാല്‍റുത്താര, വെസ് ബ്രൗണ്‍, സിയാം ഹങ്കല്‍, ജാക്കിചന്ദ് സിംഗ്, കറേജ് പെക്കൂസണ്‍, ഇയാം ഹ്യൂം, മാര്‍ക് സിഫ്‌നോസ്