ആശ്വാസ വാര്‍ത്ത; സി.കെ വിനീത് ഇന്ന് കളിക്കാന്‍ സാധ്യത

First Published 14, Jan 2018, 2:47 PM IST
isl2017 ck vineeth will play against mumbai city fc
Highlights

മുംബൈ: മുംബൈ എഫ്സിക്കെതിരായ മത്സരത്തിന് മുമ്പ് കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസവാര്‍ത്തയുമായി പരിശീലകന്‍ ഡേവിഡ് ജെയിംസ്. ടീമിലെ മലയാളി സൂപ്പര്‍താരം സി.കെ വിനീത് മുംബൈയ്ക്കെതിരെ കളിക്കാന്‍ സാധ്യത. പരിക്ക് മാറിയ വിനീത് കളിക്കാന്‍ തയ്യാറായിക്കഴിഞ്ഞതായി ഡേവിഡ് ജെയിംസ് വ്യക്തമാക്കി. പരിക്ക് മൂലം സീസണില്‍ മൂന്ന് മത്സരങ്ങള്‍ വിനീതിന് നഷ്ടമായിരുന്നു. എന്നാല്‍ ദിമിത്താര്‍ ബെര്‍ബറ്റോവ് കളിക്കുമോ എന്ന കാര്യത്തില്‍ പരിശീലകന്‍ സൂചനയൊന്നും നല്‍കിയിട്ടില്ല.

മുംബൈയ്ക്കെതിരായ മത്സരത്തിന് മുമ്പ് വിനീത് ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയിരുന്നു. അതേസമയം മുംബൈയെ കീഴടക്കി മൂന്ന് പോയിന്‍റ് നേടുകയാണ് ലക്ഷ്യമെന്ന് സി.കെ വിനീത് വ്യക്തമാക്കിയിട്ടുണ്ട്. ഒന്‍പത് കളിയില്‍ നിന്ന് 14 പോയിന്‍റുള്ള മുംബൈ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തും 11 പോയിന്‍റുമായി കേരളം ഏഴാം സ്ഥാനത്തുമാണ്. ഇയാന്‍ ഹ്യൂമിന്‍റെ ഹാട്രിക്കില്‍ ഡൈനമോസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തതിന്‍റെ ആത്മവിശ്വാസവുമായാണ് ബ്ലാസ്റ്റേഴ്സ് കളിക്കാനിറങ്ങുന്നത്.

loader