മഡ്ഗോവ: ഐഎസ്എല്‍ നാലാം സീസണിലെ ആദ്യ ജയം എഫ് സി ഗോവയ്ക്ക്. ഗോവ രണ്ടിനെതിരെ മൂന്ന് ഗോളിന് ചെന്നൈയിന്‍ എഫ് സിയെ തോല്‍പിച്ചു. ആദ്യ പകുതിയില്‍ ഗോവ മൂന്ന് ഗോള്‍ നേടിയപ്പോള്‍ ചെന്നൈയുടെ ഇരു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. ഐഎസ്എല്‍ നാലാം സീസണില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടം ഗോവയുടെ ഫെറാന്‍ സ്വന്തമാക്കി. 

25-ാം മിനുറ്റില്‍ ഫെറാന്‍ ആദ്യ ഗോള്‍ നേടിയപ്പോള്‍ തൊട്ടുപിന്നാലെ 29-ാം മിനുറ്റില്‍ മാനുവലും ലക്ഷ്യംകണ്ടു. 38-ാം മിനുറ്റില്‍ ഇന്ത്യന്‍ താരം മന്ദര്‍ റാവുവിന്‍റെ വകയായിരുന്നു മൂന്നാം ഗോള്‍. 70-ാം മിനുറ്റില്‍ ഇനിഗോ കാള്‍ഡറോണ്‍, 84-ാം മിനുറ്റില്‍ റാഫേല്‍ അഗസ്റ്റോ എന്നിവരാണ് ചെന്നൈയില്‍ എഫ്‌സിക്കായി ഗോളുകള്‍ മടക്കിയത്.