ബെംഗളുരു: ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ്‌സി ഏകപക്ഷീയമായ ഒരു ഗോളിന് ജംഷെഡ്പൂര്‍ എഫ്‌സിയോട് പരാജയപ്പെട്ടു. ഇഞ്ചുറി ടൈമില്‍ മത്തേയൂസ് ഗോണ്‍സാല്‍വസാണ് ജംഷെഡ്പൂരിന് ജയമൊരുക്കിയ ഗോള്‍ നേടിയത്.
സമീഗ് ദൗത്തിയെ ബോക്സില്‍ രാഹുല്‍ ബെക്കെ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കുക ആയിരുന്നു ഗോണ്‍സാല്‍വസ്. ലീഗില്‍ ബെംഗളൂരു എഫ്‌സി രണ്ടും ജംഷെഡ്പൂര്‍ ആറും സ്ഥാനങ്ങളിലാണ്.
