ദില്ലി: ഐഎസ്എല്ലില്‍ ജംഷെഡ്പൂര്‍ എഫ്‌സിക്ക് സീസണിലെ ആദ്യ ജയം. ജംഷെഡ്പൂര്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഡല്‍ഹി ഡൈനമോസിനെ തോല്‍പിച്ചു. അറുപത്തിയൊന്നാം മിനിറ്റില്‍ ഇസൂ അസൂകയാണ് ജംഷെഡ്പൂരിന് ആദ്യ ജയം സമ്മാനിച്ച ഗോള്‍ നേടിയത്. ഗോളിന് വഴിയൊരുക്കിയ മെഹ്താബ് ഹുസൈനാണ് മാന്‍ ഓഫ് ദ മാച്ച്. ജയത്തോടെ ആറ് പോയിന്‍റുമായി ജംഷെഡ്പൂര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. മൂന്നാം തോല്‍വിയോടെ ഡൈനമോസ് ഒന്‍പതാം ലീഗില്‍ സ്ഥാനത്താണ്.