ഗുവാഹത്തി: ഐപിഎല്ലില്‍ വംശീയാധിക്ഷേപം വെച്ചുപൊറുപ്പിക്കില്ലെന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഉടമയും ബോളിവുഡ് താരവുമായ ജോണ്‍ എബ്രാഹം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെയാണ് ചെന്നൈയിന്‍ എഫ്‌സി ആരാധകര്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആരാധികയെ ഗ്യാലറിയില്‍ വെച്ച് അധിക്ഷേപിച്ചത്. കായികരംഗം സുരക്ഷിതമല്ലാതാകുന്നതും സൗഹാര്‍ദം നഷ്ടപ്പെടുന്നതും വേദനിപ്പിക്കുന്നതായി ജോണ്‍ എബ്രാഹം പ്രതികരിച്ചു.

ചെന്നൈയിന്‍ ആരാധകരുടെ അസഭ്യവര്‍ഷത്തിനിരയായ നോര്‍ത്ത് ഈസ്റ്റ് ആരാധികയെ നേരില്‍ കണ്ട് ആശ്വസിപ്പിക്കുമെന്നും ജോണ്‍ എബ്രാഹം വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജോണ്‍ എബ്രഹാമും ചെന്നൈയിന്‍ എഫ്‌സിയും വ്യക്തമാക്കിയിട്ടുണ്ട്. മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സി ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു.