കൊച്ചി: എതിര്‍ ടീമിലായിട്ടും മലയാളികളുടെ സ്നേഹം അമ്പരപ്പിക്കുന്നതാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് മുന്‍ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍. ഐഎസ്എല്ലിലൂടെ ഇന്ത്യന്‍ ഫുട്ബോളിന് കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളുണ്ടാവുമെന്നും കോപ്പല്‍ പറഞ്ഞു. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിച്ച തന്ത്രങ്ങളുടെ ആശാനാണ് സ്റ്റീവ് കോപ്പല്‍.

എന്നാല്‍ ഇത്തവണ ജംഷെഡ്പൂര്‍ എഫ് സിയുടെ പരിശീലകനായാണ് കോപ്പല്‍ കൊച്ചിയില്‍ എത്തിയത്. ഐഎസ്എല്‍ താരലേലത്തില്‍ ഇന്ത്യന്‍ താരങ്ങളെ തിരഞ്ഞെടുക്കുക വിദേശ പരിശീലകര്‍ക്ക് എളുപ്പമല്ല. ഇതിനാലാണ് പരിചയമുള്ള ബ്ലാസ്റ്റേഴ്സ് താരങ്ങളെ ജംഷെഡ്പൂരിലേക്ക് കൊണ്ടുപോയതെന്നും കോപ്പല്‍ വെളിപ്പെടുത്തി.