കൊച്ചി: ആര്‍ത്തിമ്പുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ ആരാധകരുള്ള ഫുട്ബോള്‍ ക്ലബുകളുടെ പട്ടികയില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇടംനേടി. ലോകോത്തര ക്ലബുകളെ മറികടന്ന് 3.7 മില്യണ്‍ ആരാധകരുമായി 66-ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. അതേസമയം 2.2 മില്യണ്‍ ആരാധകരുള്ള എടികെ 97-ാം സ്ഥാനത്തുണ്ട്. 1.8 മില്യണ്‍ ആരാധകരുള്ള ചെന്നൈയിന്‍ എഫ്സി 117-ാം സ്ഥാനത്താണ്. 

പ്രശസ്ത സോഷ്യല്‍ മീഡിയ കണ്‍സള്‍റ്റന്‍റായ റിച്ച് ക്ലര്‍ക്കാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. മില്യണിലധികം ആരാധകരുള്ള 179 ഫുട്ബോള്‍ ക്ലബുകളെ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയത്. സ്പാനീഷ് വമ്പന്‍മാരായ റയല്‍ മാഡ്രിയും ബാഴ്സലോണയുമാണ് പട്ടികയിലെ ആദ്യ സ്ഥാനക്കാര്‍. പിഎസ്ജി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടങ്ങിയ മുന്‍നിര ക്ലബുകളും പട്ടികയിലിടം നേടി. ഇതോടെ ലോകത്തെ മുന്‍നിര ക്ലബുകള്‍ക്കൊപ്പം ശ്രദ്ധിക്കപ്പെടുകയാണ് ബ്ലാസ്റ്റേഴ്സ്.