മുംബൈ: ഡൈനമോസിനെതിരെ നിര്‍ത്തിയിടത്ത് നിന്ന് ഹ്യൂമേട്ടന്‍ തുടങ്ങിയപ്പോള്‍ മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയില്‍ മുന്നില്‍. 24-ാം മിനിട്ടില്‍ മുംബൈ ഗോള്‍മുഖത്ത് നടന്ന കൂട്ടപ്പൊരിച്ചിലിനിടയില്‍ ഹ്യൂമേട്ടന്‍റെ തന്ത്രപരമായ നീക്കം മുംബൈയുടെ പോസ്റ്റിലേക്ക് ഗോളായി കയറുകയായിരുന്നു. 

കേരള ബ്ലാസ്റ്റേഴ്സിന്‍റെ മികച്ച മുന്നേറ്റങ്ങള്‍ കണ്ടാണ് മുംബൈയില്‍ പോരാട്ടം തുടങ്ങിയത്. എന്നാല്‍ പിന്നാലെ തിരിച്ചടിച്ച് മുംബൈ മഞ്ഞപ്പടയെ വിറപ്പിക്കാന്‍ ശ്രമിച്ചു. 14-ാം മിനുറ്റില്‍ ഫ്രീകിക്കിലൂടെ ലഭിച്ച സുവര്‍ണാവസരം ബ്ലാസ്റ്റേഴ്സ് കളഞ്ഞുകുളിച്ചു. എന്നാല്‍ പെക്കൂസന്‍റെ പാസില്‍ നിന്ന് ഇയാന്‍ ഹ്യൂം ഗോള്‍ കണ്ടെത്തിയതോടെ മഞ്ഞപ്പട ആദ്യ പകുതി സ്വന്തമാക്കി. എന്നാല്‍ പിന്നീട് കൂടുതല്‍ ആക്രമിച്ച് കളിക്കുന്ന മുംബൈയെ കണ്ടെങ്കിലും സമനില ഗോള്‍ പിറന്നില്ല.