ഗോവയുടെ വിജയം ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി

കൊച്ചി: ഐഎസ്എല്‍ നാലാം സീസണില്‍ പ്ലേ ഓഫിലെത്താതെ കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്. എടികെ കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തില്‍ എഫ്‌സി ഗോവ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് വിജയിച്ചതോടെയാണ് മഞ്ഞപ്പട പുറത്തായത്. ജയത്തോടെ 27 പോയിന്‍റുമായി നാലാം സ്ഥാനത്തെത്തിയ ഗോവ പ്ലേ ഓഫ് സാധ്യത ഏതാണ്ട് ഉറപ്പിച്ചു. 

നിലവില്‍ ബെംഗളുരു, പുനെ, ചെന്നൈയിന്‍ ടീമുകള്‍ ഇതിനകം പ്ലേ ഓഫില്‍ പ്രവേശിച്ചുകഴിഞ്ഞു. ഒന്നാം തിയതി ബെംഗളുരുവിനെതിരെയാണ് സീസണില്‍ മഞ്ഞപ്പടയുടെ അവസാന മത്സരം. ബെംഗളുരു എഫ്‌സിക്കെതിരായ മത്സരത്തില്‍ വിജയിച്ചാലും ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിലെത്താനാവില്ല.17 മത്സരങ്ങളില്‍ 25 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്താണ്.