കൊച്ചി: ഫോമില്ലായ്മയും പരിക്കും വലയ്ക്കുന്ന ബള്‍ഗേറിയന്‍ ഇതിഹാസം ദിമിത്താര്‍ ബെര്‍ബറ്റോവിന് പകരം താരത്തെ എത്തിക്കാന്‍ ബ്ലാസ്റ്റേഴ്സിന്‍റെ നീക്കം. സ്പോര്‍ട്‌സ് വെബ് സൈറ്റായ സ്‌പോര്‍ട്സ്‌കീഡയാണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വലിയ പ്രതീക്ഷയുമായി ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ച താരത്തിന് പ്രതാഭകാലത്തിന്‍റെ നിഴലിലെത്താന്‍ പോലും കഴിഞ്ഞിരുന്നില്ല.
സീസണില്‍ മഞ്ഞപ്പടയുടെ 12 മത്സരങ്ങളില്‍ ആറെണ്ണത്തില്‍ മാത്രം ബൂട്ടണിഞ്ഞ താരത്തിന് ഗോള്‍ നേടാനായില്ല. ആറു മത്സരങ്ങളില്‍ നിന്ന് മൂന്ന് ഷോട്ടുകളും രണ്ട് ക്രോസുകളുമാണ് ബെര്‍ബറ്റോവിന് ഉതിര്‍ക്കാനായത്. സെമി സാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള എല്ലാ മത്സരത്തിലും വിജയിക്കണം എന്നിരിക്കെ ദിമിത്താര്‍ ബെര്‍ബറ്റോവിന് പകരം മറ്റൊരു താരത്തിനെ ടീമിലെത്തിക്കുന്നത് തന്നെയാവും ടീമിന് ഗുണം ചെയ്യുക.
