കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റത്തിന് കരുത്തുപകരാന്‍ ഉഗാണ്ടന്‍ യുവതാരം കെസിറോണ്‍ കിസിറ്റോയെത്തുന്നു. ഉഗാണ്ടന്‍ യുവതാരവുമായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് കരാറിലെത്തിയ വിവരം പരിശീലകന്‍ റെനെ മ്യൂളസ്റ്റീന്‍ സ്ഥിരീകരിച്ചു. ഇതോടെ ജനുവരി മുതല്‍ കെസിറോണ്‍ കിസിറ്റോ മഞ്ഞപ്പടയ്ക്കായി ജഴ്സിയണിയുമെന്ന് ഉറപ്പായി. ബംഗളൂരുവിനെതിരായ മത്സരത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.
നിലവില്‍ മികച്ച താരനിരയുണ്ടായിട്ടും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിയാത്ത ടീമിന് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണിത്. മധ്യനിരയില്‍ നിന്ന് സ്‌ട്രൈക്കര്‍മാരിലേക്ക് പന്തെത്തിക്കുന്നതിലെ പാളിച്ചകള്‍ കിസിറ്റോയുടെ വരവോടെ പരിഹരിക്കപ്പെടുമെന്നാണ് ടീമിന്‍റെ വിശ്വാസം. ഇരുപതുകാരനായ കെസിറോണ്‍ കിസിറ്റോ കെനിയന്‍ ക്ലബ് എഎഫ്സി ലിയോപാര്‍ഡിന്‍റെ മുന്നേറ്റതാരമായിരുന്നു.
