കൊച്ചി: പുനെ എഫ്‌സിക്കെതിരായ മത്സരത്തിന് മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത. സ്‌പാനീഷ് മധ്യനിര താരം വിക്‌ടര്‍ പുള്‍ഗ ടീമില്‍ തിരിച്ചെത്തിയതായി കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അറിയിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് കേരളത്തിലെത്തിയ പുള്‍ഗ ടീമിനൊപ്പം ചേരുമെന്ന് നേരത്തെ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. പരിചയസമ്പന്നനായ പുള്‍ഗയുടെ വരവ് മഞ്ഞപ്പടയുടെ കരുത്ത് കൂട്ടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
2014- 15 സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനായ 15 മത്സരളില്‍ ജഴ്സിയണിഞ്ഞ പുള്‍ഗ ഒരു ഗോള്‍ നേടിയിരുന്നു. എന്നാല്‍ മികച്ച ഷോട്ടുകളും ക്രോസുകളുമുതിര്‍ക്കാനുള്ള കഴിവാണ് മധ്യനിരമായ പുള്‍ഗയെ വ്യത്യസ്തനാക്കുന്നത്. എന്നാല്‍ വെള്ളിയാഴ്ച്ച പൂനെക്കെതിരായ മത്സരത്തില്‍ പൂള്‍ഗ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഇലവനില്‍ കളിക്കുമോയെന്ന് വ്യക്തമല്ല.
