പൂനെ: ഐഎസ്എല്ലില്‍ സെമി സാധ്യത നിലനിര്‍ത്താന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പൂനെ സിറ്റിക്കെതിരെ. രാത്രി എട്ടിന് പൂനെയിലെ ചത്രപതി സ്‌പോര്‍ട്സ് കോംപ്ലക്‌സിലാണ് മത്സരം. 12 കളിയില്‍ 22 പോയിന്റുള്ള പൂനെ ലീഗില്‍ മൂന്നും 13 കളിയില്‍ 17 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് ഏഴും സ്ഥാനത്താണ്. 

ടീമില്‍ തിരിച്ചെത്തിയ മുന്‍താരം വിക്ടര്‍ പുള്‍ഗ ഇന്ന് കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെമിയിലെത്താന്‍ ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരത്തില്‍ ജയിച്ചേ മതിയാകൂ. പുനെയെ കൂടാതെ ബെംഗളുരു, ചെന്നൈയിന്‍, ജെംഷഡ്പൂര്‍ ടീമുകളാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്.