പൂനെ: ഐഎസ്എല്ലില്‍ പുനെ സിറ്റിക്കെതിരെ സെമി സാധ്യത നിലനിര്‍ത്താന്‍ കേരള ബ്ലാസ്റ്റേഴ്സിറങ്ങി. ആദ്യ ഇലവനില്‍ മലയാളി താരങ്ങളായ സി.കെ വിനീത്, പ്രശാന്ത് കെ എന്നിവരെ ഉള്‍പ്പെടുത്തിയാണ് മഞ്ഞപ്പട കളിക്കുന്നത്. അതേസമയം കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ ദീപേന്ദ്രേ നേഗിയെ പകരക്കാരുടെ നിരയിലാണ് ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടുത്തിയത്.
ഇന്ത്യന്‍ താരം സുഭാശിഷ് റോയിയാണ് മഞ്ഞപ്പടയുടെ ഗോള്‍വല കാക്കുന്നത്. മുന്നേറ്റനിരയില്‍ സൂപ്പര്‍താരങ്ങളായ ഇയാന്‍ ഹ്യൂം, കറേജ് പെക്കൂസണ്‍ എന്നിവര്‍ ബ്ലാസ്റ്റേഴ്സിനായി കളിക്കുന്നുണ്ട്. 12 കളിയില്‍ 22 പോയിന്റുള്ള പൂനെ ലീഗില്‍ മൂന്നും 13 കളിയില്‍ 17 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് സീസണില്‍ ഏഴും സ്ഥാനത്താണ്. സെമിയിലെത്താന്‍ ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരത്തില്‍ ജയിച്ചേ മതിയാകൂ.

