കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് നായകന്‍ സന്ദേശ് ജിംങ്കാനെ വിമര്‍ശിച്ച മുന്‍ പരിശീലകന്‍ റെന മ്യൂലസ്റ്റീനെതിരെ ആഞ്ഞടിച്ച് മഞ്ഞപ്പട ആരാധകര്‍. നായകന്‍ സന്ദേശ് ജിംങ്കാനെതിരെ റെനെയുടെ വിവാദ വെളിപ്പെടുത്തലുകള്‍ വന്നതിനു പിന്നാലെ താരത്തിന് പിന്തുണയുമായി ആരാധകര്‍ രംഗത്തെത്തി. സന്ദേശ് ജിംങ്കാന്‍ പ്രഫഷണലിസമില്ലാത്ത താരമാണെന്നായിരുന്നു ക്ലബ് വിട്ട റെനെയുടെ വിമര്‍ശനം.
റെനിച്ചായനെ രൂക്ഷമായി വിമര്‍ശിച്ചും ജിംങ്കാന് ശക്തമായി പിന്തുണ നല്‍കിയുമാണ് മഞ്ഞപ്പട ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ പ്രതിരോധ താരത്തിന്‍റെ ഇതുവരെയുള്ള പ്രകടനത്തില്‍ ആരാധകര്‍ സംതൃപ്തരാണെന്ന് വ്യക്തമാക്കുന്നു. ഐഎസ്എല്ലില്‍ 50 മത്സരങ്ങള്‍ കളിച്ച ആദ്യ ഇന്ത്യന്‍ താരമാണ് ദേശീയ ടീമിലെ പ്രതിരോധ കോട്ടയായ സന്ദേശ് ജിംങ്കാന്‍.
ഗോവയോട് രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോറ്റിട്ടും ജിങ്കന്‍ നൈറ്റ് പാര്‍ട്ടിയില്‍ പോയി വെളുപ്പിന് നാല് മണിവരെ മദ്യപിച്ചതായി റെനെ കുറ്റപ്പെടുത്തിയിരുന്നു. ബെംഗളുരുവിനെതിരായ മത്സരം വിജയിക്കാന്‍ താരങ്ങള്‍ക്ക് താല്‍പ്പര്യമില്ലായിരുന്നു. ഇന്ത്യയിലെ വലിയ പ്രഫഷണല്‍ എന്നാണ് ജിംങ്കാന്‍റെ വിശ്വസമെങ്കില്‍ താനങ്ങനെ കരുതുന്നില്ലെന്നും റെനെ അഭിപ്രായപ്പെട്ടിരുന്നു.
