കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ പന്ത്രണ്ടാമന്‍ എന്നാണ് മഞ്ഞപ്പട ആരാധകര്‍ അറിയപ്പെടുന്നത്. ക്ലബിന്‍റെ ഔദ്യോഗിക ആരാധക്കൂട്ടമാണ് മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സ് ഫാന്‍സ്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ആരാധകരെ മഞ്ഞപ്പട ഏകോപിപ്പിക്കുന്നത്. ഫേസ്‌ബുക്കില്‍ മൂന്ന് ലക്ഷത്തോളം പേരാണ് മഞ്ഞപ്പടയുടെ പേജ് പിന്തുടരുന്നത്. 

എന്നാല്‍ മാസ് റിപ്പോര്‍ട്ടിംഗിനെ തുടര്‍ന്ന് അടച്ചുപൂട്ടല്‍ വക്കിലാണ് ഇപ്പോള്‍ ഈ ഫാന്‍ പേജ്. അതിനാല്‍ മുന്‍കരുതല്‍ എന്ന നിലയ്ക്ക് പുതിയ പേജ് ആരംഭിച്ചിരിക്കുകയാണ് മഞ്ഞപ്പട ആരാധകര്‍. മഞ്ഞപ്പട എന്നാണ് പുതിയ ഫേസ്ബുക്ക് കൂട്ടായ്മയുടെ പേര്. മഞ്ഞപ്പട കേരള ബ്ലസ്റ്റേഴ്സ് ഫാന്‍സ് ഫേസ്ബുക്കില്‍ പുതിയ പേജിന്‍റെ വിവരങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.