കൊല്‍ക്കത്തയ്ക്കെതിരായ മല്‍സരം ഗോള്‍രഹിത സമനിലയുടെ വിരസതയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് സമ്മാനിച്ചത്. പൊതുവെ നിലവാരമുള്ള കളി പുറത്തെടുക്കാന്‍ സാധിച്ചതുമില്ല. കണക്കുകൂട്ടലുകള്‍ പിഴച്ച നീക്കങ്ങളും ദുര്‍ബലമായ പാസുകള്‍ എടുത്തുകാണിക്കപ്പെട്ട കളിയായിരുന്നു. ഇതിനിടയില്‍ ചില നല്ല നീക്കങ്ങള്‍ കൊല്‍ക്കത്തക്കാര്‍ നടത്തിയെങ്കിലും നമ്മുടെ ഗോളിയും പ്രതിരോധവും ചേര്‍ന്ന് അതിന്റെ മുനയൊടിക്കുകയായിരുന്നു. ഗോള്‍കീപ്പര്‍ പോള്‍ റാച്ച്ബുക്കയുടെയും പ്രതിരോധക്കാരായ സന്ദേശ് ജിങ്കന്റെയും നെമഞ്ച പെസിച്ചിന്റെയും അവസരോചിതമായ ഇടപെടലുകളാണ് ബ്ലാസ്റ്റേഴ്‌സിനെ രക്ഷിച്ചത്. ഇതില്‍ ഏറെ മികച്ചുനിന്നത് നെമഞ്ച പെസിച്ചിന്റെ പ്രകടനമായിരുന്നു. കായികക്ഷമതയില്‍ അല്‍പ്പം സംശയം ജനിപ്പിച്ചെങ്കിലും നെമഞ്ചയുടെ ക്ലിയറിങും ടാക്കിളും ബ്ലാസ്റ്റേഴ്‌സിന് ഈ സീസണില്‍ വലിയ മുതല്‍ക്കൂട്ടായി മാറുമെന്ന് ഉറപ്പാണ്. 94 മിനിട്ടും കളത്തിലുണ്ടായിരുന്ന നെമഞ്ചയുടെ എണ്ണംപറഞ്ഞ മൂന്നു ക്ലിയറന്‍സുകളും നാലു ബ്ലോക്കുകളും ശ്രദ്ധേയമായി. കൊല്‍ക്കത്ത ലീഡെടുത്തെന്ന് തോന്നിപ്പിച്ച സന്ദര്‍ഭങ്ങളിലാണ് രക്ഷകനായി നെമഞച് അവതരിച്ചത്. മല്‍സരത്തിലെ ഹീറോ ഓഫ് ദ ഡേ പുരസ്‌ക്കാരം ലഭിച്ച നെമഞ്ചയുടെ പ്രകടനത്തിലെ പ്രധാന നിമിഷങ്ങള്‍ കാണാം...