ദില്ലി: ഐഎസ്എല്ലില്‍ ഇന്ന് ഡല്‍ഹി ഡൈനമോസ്- നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം. രാത്രി എട്ടിന് ദില്ലിയിലാണ് മത്സരം. ആദ്യ കളിയില്‍ പൂനെയെ തോല്‍പിച്ച ഡൈനമോസ് രണ്ടാം മത്സരത്തില്‍ ബെംഗലൂരു എഫ് സിയോട് പരാജയപ്പെട്ടിരുന്നു. ആദ്യ ജയം തേടി ഇറങ്ങുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ജംഷെഡ്പൂരിനോട് സമനില വഴങ്ങിയപ്പോള്‍ ചെന്നൈയിന്‍ എഫ് സിയോട് എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെട്ടു.
ഹോം മാച്ചില്‍ ആദ്യ മത്സരം ജയിക്കാനുള്ള പരിശ്രമത്തിലാണ് ഡല്‍ഹി ഡൈനാമോസ്. ആക്രമിച്ച് കളിക്കുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ പ്രതിരോധം ശക്തിപ്പെടുത്തുമെന്ന് ഡൈനമോസ് പരിശീലകന്‍ മിഖായേല്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ താരങ്ങളുടെ പരിക്ക് ഡല്‍ഹി ഡൈനമോസിനെ ആശങ്കയിലാഴ്ത്തുന്നു.
