ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്-മുംബൈ സിറ്റി പോരാട്ടം. നോര്‍ത്ത് ഈസ്റ്റിന്‍റെ ഹോം ഗ്രൗണ്ടായ ഗുവാഹത്തിയില്‍ രാത്രി എട്ടിനാണ് മത്സരം. കേരള ബ്ലാസ്റ്റേഴ്സിനെതിരെ ചുവപ്പ് കാര്‍ഡ് കണ്ട മലയാളി ഗോള്‍കീപ്പര്‍ ടി പി രഹനേഷ് ഇല്ലാതെയാണ് നോര്‍ത്ത് ഈസ്റ്റ് കളത്തിലിറങ്ങുക. 

പരുക്കുമാറിയ മലയാളി ഡിഫന്‍ഡര്‍ അബ്ദുല്‍ ഹക്കു നോര്‍ത്ത് ഈസ്റ്റ് നിരയില്‍ തിരിച്ചെത്തിയേക്കും. ആറ് കളിയില്‍ രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്‍റുള്ള മുംബൈ ലീഗില്‍ അഞ്ചാം സ്ഥാനത്താണ്. അഞ്ച് കളിയില്‍ നാല് പോയിന്‍റുള്ള നോര്‍ത്ത് ഈസ്റ്റ് ലീഗില്‍ ഒന്‍പതാം സ്ഥാനത്തും.