പുനെ: ഐഎസ്എല്ലില്‍ മാര്‍സലീഞ്ഞോയുടെ ഹാട്രിക് കരുത്തില്‍ പൂനെ സിറ്റിക്ക് അഞ്ചാം ജയം. പൂനെ എതിരില്ലാത്ത അഞ്ച് ഗോളിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്തു. മലയാളി താരം ആഷിഖ് കരുണിയനാണ് പൂനെയുടെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ 27, 46, 86 മിനിറ്റുകളിലായിരുന്നു കഴിഞ്ഞ സീസണിലെ ടോപ് സ്കോററായ മാര്‍സലീഞ്ഞോയുടെ ഹാട്രിക്.
കളിതീരാന്‍ രണ്ടുമിനിറ്റുള്ളുപ്പോള്‍ആദില്‍ ഖാന്‍ പൂനെയുടെ തകര്‍പ്പന്‍ ജയം പൂര്‍ത്തിയാക്കി. ജയത്തോടെ 15 പോയിന്‍റുമായി പൂനെ ലീഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. അഞ്ചാം കളിയും തോറ്റ നോര്‍ത്ത് ഈസ്റ്റ് ഒന്‍പതാം സ്ഥാനത്താണ്. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് നാളെ ബംഗളൂരു എഫ്സിയെ നേരിടും. വൈകിട്ട് അഞ്ചരയ്ക്ക് കൊച്ചിയിലാണ് മത്സരം.
