ബെര്‍ബയെ വിമര്‍ശിച്ച് ഫുട്ബോള്‍ ഏജന്‍റ് ബര്‍ജിത്ത് റിഹാല്‍

കൊച്ചി: ഐഎസ്എല്ലില്‍ നിന്ന് പുറത്തായതിന് പിന്നാലെയുണ്ടായ ബ്ലാസ്റ്റേഴ്സിലെ പൊട്ടിത്തെറിയില്‍ സമ്മിശ്ര പ്രതികരണം. എക്കാലത്തെയും മോശം പരിശീലകനാണ് ഡേവിഡ് ജെയിംസെന്ന് സൂപ്പര്‍ താരം ദിമിത്താര്‍ ബെര്‍ബറ്റോവിന്‍റെ വെളിപ്പെടുത്തലിലാണ് ബ്ലാസ്റ്റേഴ്സിലെ പടലപ്പിണക്കം പുറത്തായത്. ബെര്‍ബയുടെ പരാമര്‍ശം സത്യമായിരിക്കും എന്ന നിരീക്ഷണമാണ് മുന്‍ ബ്ലാസ്റ്റേഴ്സ് താരം മൈക്കല്‍ ചോപ്ര നടത്തിയത്.

അതേസമയം ബെര്‍ബ പറഞ്ഞത് പ്രഫഷണല്‍ ഫുട്ബോള്‍ താരത്തിന് യോജിച്ച വാക്കുകളല്ലെന്ന് ഫുട്ബോള്‍ ഏജന്‍റ് ബര്‍ജിത്ത് റിഹാല്‍ അഭിപ്രായപ്പെട്ടു. പരിശീലകനുമായി അഭിപ്രായവ്യത്യാസം ഉണ്ടെങ്കില്‍ അത് പരസ്യപ്പെടുത്തുകയല്ല വേണ്ടതെന്ന് ബല്‍ജിത്ത് പറയുന്നു. ഇത്തരം മോശം പ്രസ്താവനകള്‍ നടത്തിയ ബെര്‍ബയില്ലാത്ത ഐഎസ്എല്ലും ബ്ലാസ്റ്റേഴ്സും മികച്ചതാണെന്നും ബര്‍ജിത്ത് റിഹാല്‍ പറഞ്ഞു.

ഫിഫയുടെ അംഗീകാരമുള്ള ഫുട്ബോള്‍ ഏജന്‍റായ ബര്‍ജിത്ത് റിഹാല്‍ ഐഎസ്എല്ലിലെ സുപ്രധാന ഇടനിലക്കാരില്‍ ഒരാളാണ്. ടീമിന്‍റെ പ്ലേ ഓഫ് സാധ്യത അസ്തമിച്ചതോടെ ടീമിലെ അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തുവന്നത്. സമൂഹമാധ്യമമായ ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു ജെയിംസിനെ പേരെടുത്തുപറയാതെയുള്ള ബെര്‍ബറ്റോവിന്‍റെ വിമര്‍ശനം. നാട്ടിലേക്ക് മടങ്ങിയ ബെര്‍ബ സൂപ്പര്‍ കപ്പില്‍ കളിക്കുമോ എന്ന കാര്യ സംശയമാണ്.

Scroll to load tweet…