കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഉരുക്ക് കോട്ടയാണ് നായകന്‍ സന്ദേശ് ജിംഗാന്‍. പ്രതിരോധത്തില്‍ മ‍ഞ്ഞപ്പടയുടെ വിശ്വസ്ത കാലുകളാണ് ഈ 24കാരന്റേത്‍. സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് കിതയ്ക്കുകയാണെങ്കിലും സന്തോഷിക്കാവുന്ന ചില റെക്കോര്‍ഡുകള്‍ ജിംഗാന്‍റെ പേരിലുണ്ട്. 2014ല്‍ ആദ്യ സീസണ്‍ ബ്ലാസ്റ്റേഴ്സിലെത്തിയ ജിംഗാനാണ് ലീഗില്‍ കൂടുതല്‍ മത്സരം കളിച്ച ഇന്ത്യന്‍ താരം. 

ഈ സീസണില്‍ കൂടുതല്‍ ക്ലിയറന്‍സ് നടത്തിയ(111) രണ്ടാമത്തെ പ്രതിരോധ താരം കൂടിയാണ് ജിംഗാന്‍. 16 മത്സരങ്ങള്‍ കളിച്ച താരം 46 ടാക്കിളുകളും 18 ബ്ലോക്കും നടത്തിയിട്ടുണ്ട്. 38 ഫൗളുകള്‍ നടത്തിയ ജിംഗാന് അഞ്ച് മഞ്ഞക്കാര്‍ഡുകള്‍ മാത്രമാണ് ലഭിച്ചത്. ടീമിന്‍റെ പ്രകടനം അത്ര നല്ലതല്ലെങ്കിലും വ്യക്തിഗത മികവില്‍ മറ്റ് പല താരങ്ങളെക്കാളും ഒരുചുവട് മുന്നിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഡിഫന്‍റര്‍.