കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്‍റെ പ്രതിരോധക്കോട്ടയിലേക്ക് 20 കാരനായ ഇന്ത്യന്‍ വംശജനും. സ്പാനിഷ് ലീഗ് ഭീമന്‍മാരായ മലാഗ സിറ്റിയുടെ അക്കാദമിയില്‍ പരിശീലനം ലഭിച്ച ഇന്ത്യന്‍ വംശജന്‍ സൗരവ് ഗോപാലകൃഷ്ണന്‍ ബ്ലസ്റ്റേഴ്സിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. കേരള ബ്ലാസ്റ്റേഴ്സ് വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഒരാഴ്‍ച്ചയ്ക്കുള്ളില്‍ താരം ടീമിലെത്താനാണ് സാധ്യത. 

നിലവില്‍ സ്‌പെയിനിലെ സിഡി അല്‍ മുനേകര്‍ സിറ്റിയുടെ പ്രതിരോധ താരമായ സൗരവ് സീസണ്‍ തീരുംവരെ കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാകും. ട്രയല്‍സിന് ശേഷമാകും സൗരവിനെ നിലനിര്‍ത്തണോ എന്ന കാര്യത്തില്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് അന്തിമ തീരുമാനമെടുക്കുക. ഒമാനിലെ മസ്‌കറ്റില്‍ ജനിച്ചുവളര്‍ന്ന സൗരവ് അല്‍ മുനേക്കറിനായി അഞ്ചു മത്സരങ്ങള്‍ സൗരവ് കളിച്ചിട്ടുണ്ട്.