ബെംഗളുരു: ഐഎസ്എല്ലില്‍ നവാഗതരായ ജെംഷഡ്പൂര്‍ എഫ്‌സി അനസ് എടത്തൊടികയെ റാഞ്ചിയത് കോപ്പലാശാന്‍റെ തന്ത്രമാണ്. അതോടെ ചാമ്പ്യന്‍ഷിപ്പിലെ കരുത്തുറ്റ പ്രതിരോധനിരയെന്ന ഖ്യാതി കോപ്പലാശാന്‍റെ ടീമിന് ലഭിച്ചു. എതിരാളികളെ നിഷ്‌പ്രഭമാക്കുന്ന കരുത്തുറ്റ പ്രതിരോധനിരയാണ് ജെംഷഡ്പൂരിന്‍റേത്. ഐപിഎല്‍ നാലാം സീസണില്‍ ജെംഷഡ്പൂര്‍ പ്രതിരോധക്കോട്ടയുടെ മിടുക്ക് എതിരാളികള്‍ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.

ജെംഷഡ്പൂര്‍ എഫ്‌സിയുടെ കരുത്ത് പ്രതിരോധമാണെന്ന് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ വ്യക്തമാക്കി. താരങ്ങളുടെ പ്രകടനത്തില്‍ സംതൃപ്തനാണ് കോപ്പലാശാന്‍. നാലാം സീസണില്‍ രണ്ട് ഗോളുകള്‍ മാത്രം കുറിച്ച ടീം ആകെ വഴങ്ങിയത് ഒരു ഗോള്‍. ഐഎസ്എല്ലിലെ ഏറ്റവും കരുത്തറ്റ പ്രതിരോധ നിരയാണ് ജെംഷഡ്പൂരിന്‍റേത്. മലയാളിതാരം അനസ് എടത്തൊടിക ആന്ദ്രേ ബീക്കേ, ടീരി, ഷൗവിക് ഘോഷ്, സൈറൗത്ത് കിമ, റോബിന്‍ ഗുരുംഗ് എന്നിവരാണ് ടീമിന്‍റെ പ്രതിരോധഭടന്‍മാര്‍.