ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സൂപ്പര്‍ സണ്‍ഡേയില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. വൈകിട്ട് 5.30ന് ചെന്നൈയിൽ തുടങ്ങുന്ന മത്സരത്തിൽ ചെന്നൈയിന്‍ എഫ്‌സിയും ഡൽഹി ഡൈനാമോസും ഏറ്റുമുട്ടും. എട്ട് കളിയിൽ 16 പോയിന്‍റുള്ള ചെന്നൈയിന് ഇന്ന് ജയിച്ചാൽ പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാം. അതേസമയം ഏഴ് മത്സരങ്ങളില്‍ ആറിലും തോറ്റ ഡൽഹി സീസണിൽ ഏറ്റവും പിന്നിലാണ്.

രാത്രി എട്ട് മണിക്ക് ബംഗളുരുവില്‍ നിലവിലെ ജേതാക്കളായ കൊൽക്കത്തയും ബംഗളൂരു എഫ്‌സിയും തമ്മിലാണ് രണ്ടാമത്തെ മത്സരം. എട്ട് കളിയിൽ 15 പോയിന്‍റുളള ബംഗളുരുവിനും ഇന്ന് ജയിച്ചാല്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താന്‍ സാധിക്കും. എന്നാല്‍ ഏഴ് കളിയിൽ ഒന്‍പത് പോയിന്‍റ് മാത്രമുള്ള എടികെ കൊല്‍ക്കത്ത നിലവില്‍ ലീഗില്‍ ഏഴാം സ്ഥാനത്താണ്.