കൊല്‍ക്കത്തയെ: സാള്‍ട്ട് ലേക് സ്റ്റേഡിയത്തില്‍ നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്തയെ വിറപ്പിച്ചാണ് കേരളം തുടങ്ങിയത്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച മലയാളി താരം കെ.പ്രശാന്തിന്‍റെ പാസിലൂടെ 32-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. പ്രശാന്തിന്‍റെ പാസില്‍ നിന്ന് ഐസ്‌ലന്‍റ് താരം ഗുഡ്‌ജോണ്‍ ബാല്‍വിന്‍സണാണ് മഞ്ഞപ്പടയുടെ ആദ്യ ഗോള്‍ കണ്ടെത്തിയത്.
വലതുമൂലയിലൂടെ അതിവേഗം മൂന്നേറിയ പെക്കൂസന്‍റെ പന്ത് പ്രശാന്തിന് മറിച്ച് നല്‍കി. പ്രശാന്താവട്ടെ ബോക്‌സിന് പുറത്ത് നിന്നുള്ള ക്രോസ് ഗുഡ്‌ജോണിനെ ലക്ഷ്യമാക്കി ഉയര്‍ത്തിവിട്ടു. ബോക്സിനകത്ത് തക്കംപാര്‍ത്തിരുന്ന ഗുഡ്‌ജോണ്‍ ബാല്‍വിന്‍സണ്‍ വായുവിലുയര്‍ന്ന് അനായാസം വലകുലുക്കിയതോടെ കേരളം മുന്നിലെത്തുകയായിരുന്നു.
