പുനെ: ഐഎസ്എല്ലിലെ മലയാളി ഗോള്‍വേട്ടക്കാരുടെ പട്ടികയിലേക്ക് ഒരുതാരം കൂടി. മലപ്പുറം സ്വദേശി ആഷിഖ് കരുണിയനാണ് സ്കോറര്‍മാരുടെ പട്ടികയിലെ പുതിയ മലയാളി താരം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ആയിരുന്നു പൂനെ താരമായ ആഷിഖിന്‍റെ കന്നി ഗോള്‍. മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ പൂനെയുടെ ആദ്യഗോള്‍ കൂടിയായിരുന്നു ഇത്.
ഇടതുവിങ്ങിലൂടെയുള്ള പുനെയുടെ കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു ആശിഖിന്‍റെ ഗോള്‍. ടീമിനായി ആദ്യഗോള്‍ നേടാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആഷിഖ് പ്രതികരിച്ചു. കളിയിലെ മികച്ച യുവതാരമായും ആഷിക് തിരഞ്ഞെടുക്കപ്പെട്ടു. അണ്ടര്‍ 19 ഇന്ത്യന്‍ താരമായിരുന്ന ആഷിഖ് കഴിഞ്ഞ സീസണില്‍ സ്പാനിഷ് ക്ലബായ വിയ്യാ റയലിന്‍റെ ജൂനിയര്‍ ടീമിലും കളിച്ചിരുന്നു.
ആശിഖ് നേടിയ തകര്‍പ്പന്‍ ഗോള്‍ കാണാം...
