ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ എവര്‍ട്ടണ്‍ സാന്‍റോസ് കൊല്‍ക്കത്തയില്‍. ടീമിലെത്തുന്ന അവസാന വിദേശതാരം.
കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ ബ്രസീലിയന്‍ താരത്തെ ടീമിലെത്തിച്ച് എടികെ. പിഎസ്ജിയുടെ മുന്‍ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ എവര്‍ട്ടണ്‍ സാന്‍റോസിനെയാണ് കൊല്‍ക്കത്ത പാളയത്തിലെത്തിച്ചത്. ബ്രസീലിയന്‍ ക്ലബ് ബൊറ്റഫോഗോ എസ്‌പിയില്‍ നിന്നാണ് താരം കൊല്‍ക്കത്തയിലെത്തുന്നത്.
സാവോ ജോസ് ഇസിയിലൂടെ യൂത്ത് കരിയര്‍ തുടങ്ങിയ താരം കൊറിന്ത്യന്‍സ്, ഫ്ലൂമിനന്‍സ് തുടങ്ങിയ പ്രമുഖ ക്ലബുകള്‍ക്കായും കളിച്ചിട്ടുണ്ട്. 2017ല്‍ മുംബൈ സിറ്റി എഫ്‌സിയിലൂടെയാണ് താരം ഐഎസ്എല്ലിലെത്തിയത്. കഴിഞ്ഞ സീസണില്‍ മുബൈക്കായി ഐഎസ്എല്ലിലും സൂപ്പര്‍ കപ്പിലുമായി എട്ട് ഗോളുകള്‍ നേടിയിരുന്നു. സീസണില്‍ കൊല്‍ക്കത്ത സ്വന്തമാക്കുന്ന അവസാന വിദേശ താരമാണ് സാന്‍റോസ്.
