എക്കാലത്തെയും മോശം പരിശീലകനാണ് ഡേവിഡ് ജെയിംസെന്നായിരുന്നു ബെര്‍ബയുടെ പരാമര്‍ശം
കൊച്ചി: പരിശീലകന് ഡേവിഡ് ജെയിംസിനെ വിമര്ശിച്ച് രംഗത്തെത്തിയ ബ്ലാസ്റ്റേഴ്സ് താരം ദിമിത്താര് ബെര്ബറ്റോവിന് മുന് താരം മൈക്കല് ചോപ്രയുടെ പിന്തുണ. താന് ജീവിതത്തില് കണ്ട മോശം പരിശീലകനാണ് ജെയിംസ് എന്നായിരുന്ന ബെര്ബറ്റോവിന്റെ ഇന്സ്റ്റാഗ്രാം പോസ്റ്റ്. ലോകത്തെ മികച്ച പരിശീലകര്ക്ക് കീഴില് കളിച്ചിട്ടുള്ള ബെര്ബ പറയുന്നത് വസ്തുതയായിരിക്കും എന്ന് ചോപ്ര പറയുന്നു.
വിജയിക്കണമെങ്കില് താരങ്ങളുടെ സാങ്കേതിക മികവിനനുസരിച്ച് ടീം തന്ത്രങ്ങള് ആവിഷ്കരിക്കണമെന്ന് മൈക്കല് ചോപ്ര പറയുന്നു. 2014ല് ഐഎസ്എല്ലിലെ ആദ്യ സീസണില് പരിശീലകനും മാര്ക്വി താരവുമായിരുന്ന ഡേവിഡ് ജെയിംസിന്റെ കീഴില് കളിച്ചുപരിചയമുള്ള താരമാണ് ചോപ്ര. രണ്ട് സീസണുകളിലായി ചോപ്ര 19 മത്സരങ്ങള് കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചിട്ടുണ്ട്.
