കൊച്ചി: ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സി പ്ലേ ഓഫ് ഉറപ്പിച്ചതോടെ സന്തോഷിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സ്. 15 കളിയില്‍ നിന്ന് 33 പോയിന്‍റുകളോടെയാണ് ബംഗളുരു സീസണില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായത്. എഫ്‌സി ഗോവയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു ബെംഗളൂരുവിന്‍റെ ജയം. ബെംഗളുരുവിനായി എഡു ഗാര്‍സ്യയും ഡിമാസുമാണ് ഗോള്‍ നേടിയത്. 

14 കളിയുള്ള പുനെ എഫ്സി ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. അതേസമയം ഒരു ജയത്തോടെ ചെന്നൈയും പ്ലേ ഓഫിലേക്ക് കടന്നുകയറും. എന്നാല്‍ നാലാം സ്ഥാനത്തിനായാണ് കടുത്ത പോരാട്ടം നടക്കുന്നത്. രണ്ടു കളി കൂടെ ഗോവ തോല്‍ക്കുകയും ബ്ലാസ്‌റ്റേഴ്‌സ് ഇനിയുള്ള മൂന്നിലും ജയിക്കുകയും ചെയ്താല്‍ മഞ്ഞപ്പടയുടെ സാധ്യത തെളിയും.

നാലാം സ്ഥാനത്തിനായി മത്സരരംഗത്തുള്ള ജംഷഡ്പൂരും മുംബൈ സിറ്റിയും ഇതേ രീതിയില്‍ വീണാല്‍ ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫിലെത്തും.