പുണെ : ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് നിര്‍മ്മിച്ച പിച്ചിനെതിരെ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍റെ രൂക്ഷവിമര്‍ശനം. ഇതുപോലെ ഒരു ക്രിക്കറ്റ് പിച്ച് താന്‍ ആദ്യം കാണുകയാണെന്നും ആദ്യ ഓവര്‍ മുതല്‍ പന്തു തിരിഞ്ഞു തുടങ്ങുന്ന വിധത്തിലാണ് പിച്ചിന്റെ ഘടനയെന്നും സ്റ്റീവ് സ്മിത്ത് ആരോപിച്ചു.

ഇന്ത്യയെ സഹായിക്കാന്‍ സ്പിന്നിന് വേണ്ടി പ്രത്യേകമായി നിര്‍മിച്ച പിച്ചാണിതെന്നാണ് സ്മത്ത് ആരോപിക്കുന്നത്. ഇന്ത്യയെ പോലെ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിക്കാനാണ് ഓസ്‌ട്രേലിയയുടെയും ഒരുങ്ങുന്നത്. ഇതിനായി ബൗളിംഗ് നിരയില്‍ കാര്യമായി അഴിച്ച് പണി നടത്തുമെന്നും ഓസീസ് നായകന്‍ സൂചിപ്പിക്കുന്നു.

നാല് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിലുളളത്. ഇന്ന് തുടങ്ങിയ ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ബാറ്റ് ചെയ്യുകയാണ് ഓസ്‌ട്രേലിയ.