ലോക രാജ്യങ്ങളില്‍ നിന്നുള്ള സഹായഹസ്തങ്ങള്‍ മലയാള മണ്ണിനെ തേടി എത്തുകയാണ്.
റോമ: മഹാപ്രളയത്തിന്‍റെ ദുരന്തമുഖങ്ങളില്‍ നിന്ന് അതിജീവനത്തിനുള്ള പോരാട്ടം നടത്തുന്ന കേരള ജനതയ്ക്ക് പിന്തുണകള്‍ വര്‍ധിക്കുന്നു. ലോക രാജ്യങ്ങളില്‍ നിന്നുള്ള സഹായഹസ്തങ്ങള്‍ മലയാള മണ്ണിനെ തേടി എത്തുകയാണ്. ഫുട്ബോളിനെ നെഞ്ചേറ്റിയ കേരളത്തിന് ഇപ്പോള്‍ പിന്തുണ അറിയിച്ചിരിക്കുന്നത് ഇറ്റാലിയന്‍ ക്ലബ്ബായ എ.സി. റോമയാണ്.
കേരളത്തില്‍ പ്രളയത്തില്‍ അകപ്പെട്ടവരെപ്പറ്റിയുള്ള ചിന്തകളിലാണ് റോമയെന്നാണ് ക്ലബ് ട്വീറ്റ് ചെയ്തത്. അധികൃതരുമായി തങ്ങള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എല്ലാ പിന്തുണയും നല്‍കുമെന്നും ക്ലബ് അറിയിച്ചു. കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ ആരാധകരോടും സംഭവന നല്‍കാനും ക്ലബ് ആവശ്യപ്പെട്ടു.
