മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ഫുട്‌ബോള്‍ ആരാധക കൂട്ടായ്മകളും. കഴിഞ്ഞ ദിവസങ്ങളിലായി ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീമിന്റെയും ആഴ്‌സനല്‍ ഫുട്‌ബോള്‍ ക്ലബിന്റെ ആരാധകരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനല്‍ നല്‍കി.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ഫുട്‌ബോള്‍ ആരാധക കൂട്ടായ്മകളും. കഴിഞ്ഞ ദിവസങ്ങളിലായി ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീമിന്റെയും ആഴ്‌സനല്‍ ഫുട്‌ബോള്‍ ക്ലബിന്റെ ആരാധകരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനല്‍ നല്‍കി.

50,000 രൂപ വീതമാണ് ഇരുവരും ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. ഇറ്റലി ആരാധകര്‍ വാട്ട്‌സ് ആപ്പ് കൂട്ടായ്മ വഴി സംഘടിപ്പിച്ച തുക മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണയെ ഏല്‍പ്പിച്ചു. ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീമിന്റെ ജേഴ്‌സിയും അണിഞ്ഞെത്തിയാണ് ആരാധകര്‍ തുക കൈമാറിയത്.

തൃശൂര്‍ ജില്ലാ കലക്ടര്‍ അനുപമയുടെ ഓഫീസിലെത്തിയാണ് ആഴ്‌സനല്‍ ആരാധകര്‍ തുക കൈമാറിയത്. നേരത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഇംഗ്ലീഷ് ക്ലബിന്റെ ആരാധകര്‍ പങ്കാളിയായിരുന്നു. ആഴ്‌സനിന്റെ ചെന്നൈ ആരാധക കൂട്ടായ്മയുടെ സഹായത്തോടെയാണ് തുക സമാഹരിച്ചത്. കേരള ആരാധകര്‍ക്ക് പുറമെ പൂനെയില്‍ നിന്നുള്ള അംഗങ്ങളും സംഭാവന നല്‍കി. ഇത്തരത്തില്‍ പശ്ചിമ ബംഗാള്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള ആരാധകരും സംഭാവന നല്‍കും.