20ാം സ്ഥാനത്താണ് മുന്‍ ലോക ചാംപ്യന്മാര്‍.
സൂറിച്ച്: ഫിഫ റാങ്കിങ്ങില് ജര്മനിയും ബ്രസീലും യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത് തുടരുന്നു. എന്നാല് ഇറ്റലി ഫിഫ റാങ്കിങ്ങിന്റെ ചരിത്രത്തിലാദ്യമായി അവരുടെ മോശം റാങ്കിലെത്തി. 20ാം സ്ഥാനത്താണ് മുന് ലോക ചാംപ്യന്മാര്. തുടർച്ചയായ പരാജയങ്ങളാണ് അസൂറിപ്പടയെ ഇത്രക്ക് മോശം നിലയിൽ എത്തിച്ചത്. ലോകകപ്പ് യോഗ്യതാമത്സരങ്ങൾക്ക് ശേഷം നടന്ന സൗഹൃദ മത്സരങ്ങളിൽ അർജന്റീനയോട് പരാജയവും ഇംഗ്ലണ്ടിനോട് സമനിലയുമായിരുന്നു ഇറ്റലിക്ക്.
അര്ജന്റീനയും താഴേക്കിറങ്ങി. അഞ്ചാം സ്ഥാനത്താണ് മെസിയും സംഘവും. സ്പെയ്നിനോടേറ്റ തോല്വിയാണ് അര്ജന്റീനയെ താഴോട്ട് വലിച്ചിട്ടത്. ബെല്ജിയം മൂന്നാം സ്ഥാനത്തും പോര്ച്ചുഗല് നാലാം സ്ഥാനത്തും നില്ക്കുന്നു. ട്യുണീഷ്യയും പെറുവും ഡെന്മാർക്കും ഫിഫ റാങ്കിങ്ങിൽ ഇറ്റലിക്ക് മുകളിലുണ്ട്. ഇരുപത്തിയൊന്നാം സ്ഥാനത്ത് വെയിൽസും ഇരുപത്തിരണ്ടാം സ്ഥാനത്ത് ഐസ്ലൻഡുമാണ്.
