ക്രിസ്റ്റ്യാനോ അല്ല.. ധോണിയെന്ന് പറയു...

First Published 6, Apr 2018, 10:11 AM IST
its not ronaldo dis dhoni for you
Highlights
  • ടീമിന്റെ കോച്ചിങ് സ്റ്റാഫില്‍ ഒരാളായ ടോമി സിംസെകിനൊപ്പമായിരുന്നു ധോണിയുടെ ഫുട്‌ബോള്‍ അഭ്യാസം.

മുംബൈ: ക്രിക്കറ്റ് ലോകത്തെ ഇതിഹാസങ്ങളില്‍ ഒരാളാണ് എം.എസ്. ധോണി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ക്രിക്കറ്റ് ടീമിലെത്തുന്നതിന് മുമ്പ് ഒരു ഫുട്‌ബോള്‍ താരം കൂടിയായിരുന്നു എന്നുള്ള കാര്യം അറിയാത്തവരുണ്ടായില്ല. ധോണി ഫുട്‌ബോള്‍ കളിക്കുന്ന വീഡിയോകള്‍ പലപ്പോഴായി നമ്മള്‍ കണ്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഒഫിഷ്യല്‍ ട്വിറ്റര്‍ പേജിലും കണ്ടു ഒരെണ്ണം.

ടീമിന്റെ കോച്ചിങ് സ്റ്റാഫില്‍ ഒരാളായ ടോമി സിംസെകിനൊപ്പമായിരുന്നു ധോണിയുടെ ഫുട്‌ബോള്‍ അഭ്യാസം. പന്ത് ജഗിള്‍ ചെയ്യുന്നതോടൊപ്പം നിയന്ത്രണം വിടാതെ  അങ്ങോട്ടും ഇങ്ങോട്ടും പാസ്  ചെയ്യുന്നുണ്ടായിരുന്നു ഇരുവരും. അതും നിലത്ത് വീഴാതെ.

തമാശ രൂപത്തില്‍ റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കളിയോടാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പേജ് താരതമ്യപ്പെടുത്തിയിരിക്കുന്നത്. ക്രിസ്റ്റ്യാനോ അല്ല.. ധോണി എന്ന് പറയൂ.. എന്നൊരു ക്യാപ്ഷനും വീഡിയോയ്ക്ക് ഒപ്പം നല്‍കിയിരിക്കുന്നു. 

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനായി മടങ്ങിയെത്തുന്ന ഐപിഎല്ലാണിത്. അതുക്കൊണ്ട്തന്നെ ഈ സീസണിലെ പ്രധാന ആകര്‍ഷണമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. 
 

loader