ഐപിഎല്ലില്‍ 200 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്താലും അത് സുരക്ഷിതമായൊരു നമ്പറല്ല എന്ന് പറയണമെങ്കില്‍ എതിരാളികള്‍ ആരായിരിക്കണം?

ഐപിഎല്ലില്‍ 200 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്താലും അത് സുരക്ഷിതമായൊരു നമ്പറല്ല എന്ന് പറയണമെങ്കില്‍ എതിരാളികള്‍ ആരായിരിക്കണം? ഇന്നത്തെ ടീം ലൈനപ്പ് വെച്ചു നോക്കിയാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവെന്ന് തോന്നും, പക്ഷെ യഥാര്‍ത്ഥത്തില്‍ അവരല്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്സ് ആണ് ടീം. ഐപിഎല്ലിന്റെ ചരിത്രത്തില്‍ 10 തവണ 200 റണ്‍സിലധികം വരുന്ന വിജയലക്ഷ്യം പിന്തുടർന്ന് ജയിച്ചിട്ടുണ്ട് പഞ്ചാബ്. മറ്റൊരു ടീമിന് പോലും രണ്ടക്കത്തിന്റെ അടുത്തുപോലും എത്താനുമായിട്ടില്ല.

ചെന്നൈക്കെതിരെ മൂന്ന് തവണ, ഹൈദരാബാദിനും കൊല്‍ക്കത്തയ്ക്കും എതിരെ രണ്ട് വീതം. മുംബൈ, ഗുജറാത്ത്, ബെംഗളൂരു എന്നിവര്‍ എതിരാളികളായി എത്തിയപ്പോള്‍ ഓരോ പ്രാവശ്യവും.

ഏറ്റവും ഉയർന്ന സ്കോര്‍ മറികടന്നത് കൊല്‍ക്കത്തയ്ക്ക് എതിരെയാണ്. 2024 ഐപിഎല്‍. 261 റണ്‍സ് പിന്തുടർന്നായിരുന്നു റെക്കോര്‍ഡ് ജയം. ജോണി ബെയ‍ർസ്റ്റോയുടെ സെഞ്ചുറിയായിരുന്നു വിജയത്തിന്റെ ആധാരം.

പഞ്ചാബ് കഴിഞ്ഞല്‍ പിന്നെ മുംബൈയാണ്, ആറ് തവണ. ശേഷം രാജസ്ഥാനും ഹൈദരാബാദും ബെംഗളൂരുവും, അഞ്ച് വീതം.