പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സിന് മറ്റൊരു തിരിച്ചടി കൂടി

First Published 5, Mar 2018, 12:39 PM IST
Jackichand Singh signs deal with FC Goa
Highlights

ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി 17 മത്സരങ്ങളില്‍ കളിച്ച താരമാണ് 25കാരനായ ജാക്കി ചന്ദ്. രണ്ടു തവണ ബ്ലാസ്റ്റേഴ്‌സിനായി സ്കോര്‍ ചെയ്ത ജാക്കി ചന്ദ് ഒരു ഗോളടിച്ചത് എഫ്‌സി ഗോവയ്‌ക്കെതിരെ ആയിരുന്നു.

കൊച്ചി: ഐഎസ്എല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ കേരളാ ബ്ലാസ്റ്റേഴ്‌സിന് മറ്റൊരു തിരിച്ചടി കൂടി. ബ്ലാസ്റ്റേഴ്‌സ് താരമായ ജാക്കി ചന്ദ് സിംഗ് എഫ്‌സി  ഗോവയുമായി കരാറൊപ്പിട്ടു. രണ്ട് വര്‍ഷത്തേയ്‌ക്കാണ് കരാര്‍. 1.9 കോടി രൂപയുടേതാണ് കരാര്‍.

ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി 17 മത്സരങ്ങളില്‍ കളിച്ച താരമാണ് 25കാരനായ ജാക്കി ചന്ദ്. രണ്ടു തവണ ബ്ലാസ്റ്റേഴ്‌സിനായി സ്കോര്‍ ചെയ്ത ജാക്കി ചന്ദ് ഒരു ഗോളടിച്ചത് എഫ്‌സി ഗോവയ്‌ക്കെതിരെ ആയിരുന്നു. ബംഗലൂരുവിനെതിരെ അവസാന മത്സരത്തില്‍ പരിക്കുകാരണം ജാക്കി ചന്ദ് ഗ്രൗണ്ടിലിറങ്ങിയിരുന്നില്ല.

ബ്ലാസ്റ്റേഴ്‌സിന്റെ മറ്റൊരു താരമായ മിലന്‍ സിങ്ങും  എഫ് സി ഗോവയുമായി പുതിയ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിനുശേഷം ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാനെതിരെ   മുന്‍ പരിശീലകന്‍ റെനി മ്യൂലന്‍സ്റ്റീന്‍ ഉയര്‍ത്തിയ ആരോപണത്തില്‍ ജാക്കി ചന്ദ് സിംഗിന്റെയും മിലന്‍ സിംഗിന്റെയും പേരുകളും പ്രചരിച്ചിരുന്നു.

loader