കൊ​ളം​ബോ: ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ അ​ഞ്ചു വി​ക്ക​റ്റ് നേ​ട്ട​ത്തി​ന്‍റെ മി​ക​വി​ൽ കൊ​ളം​ബോ ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇ​ന്ത്യയ്ക്ക് ഇ​ന്നിം​ഗ്സ് വി​ജ​യം. നാ​ലാം ദി​നം ചാ​യ​യ്ക്ക് ശേഷം ഇന്ത്യ ശ്രീലങ്കയെ 386 റണ്‍സിന് ഓള്‍ ഔട്ട് ആക്കുകയായിരുന്നു. ഒരിന്നിംഗ്സിനും 53 റണ്‍സിനുമാണ് ഇന്ത്യയുടെ വിജയം. ഇതോടെ ഇന്ത്യ പരമ്പരയില്‍ 2-0ത്തിന് മുന്നിലെത്തി.

ര​ണ്ടു വി​ക്ക​റ്റി​ന് 209 റ​ണ്‍​സ് എ​ന്ന നി​ല​യി​ൽ മൂ​ന്നാം ദി​നം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ല​ങ്ക​യ്ക്ക് സ്കോ​ർ 238ൽ ​നാ​ലാം ദി​ന​ത്തി​ലെ ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. നൈ​റ്റ് വാ​ച്ച്മാ​നാ​യി മ​ലി​ന്ദ പു​ഷ്പ​കു​മാ​ര പു​റ​ത്ത്. പി​ന്നീ​ട് കൃ​ത്യ​മാ​യ ഇ​ട​വേ​ക​ളി​ൽ ബാ​റ്റ്സ്മാ​ൻ​മാ​ർ ജ​ഡേ​ജ​യ്ക്കു വി​ക്ക​റ്റു​ക​ൾ ന​ൽ​കി മ​ട​ങ്ങി. ക​രു​ണ​ര​ത്നെ 144 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. എ​യ്ഞ്ച​ലോ മാ​ത്യൂ​സ് 36 റ​ണ്‍​സ് നേ​ടി. 152 റ​ണ്‍​സ് വ​ഴ​ങ്ങി​യാ​ണ് ജ​ഡേ​ജ​യു​ടെ അ​ഞ്ചു​വി​ക്ക​റ്റ് നേ​ട്ടം. 

നേ​ര​ത്തെ, ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 622ന് ​മ​റു​പ​ടി ന​ൽ​കി​യ ല​ങ്ക​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 183 റ​ണ്‍​സി​ൽ തീ​ർ​ന്നു. ഇ​ന്ത്യ​ക്കു 439 റ​ണ്‍​സി​ന്‍റെ ത​ക​ർ​പ്പ​ൻ ലീ​ഡ്. ര​ണ്ടാം ഇ​ന്നിം​ഗ്സി​നു ബാ​റ്റിം​ഗി​നി​റ​ങ്ങാ​തെ ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി ല​ങ്ക​യെ ഫോ​ളോ ഓ​ണി​നു വി​ളി​ച്ചു. ഫോ​ളോ ഓ​ണി​ൽ ല​ങ്ക​ൻ ബാ​റ്റ്സ്മാ·ാ​രാ​യ കു​ശാ​ൽ മെ​ൻ​ഡി​സും (110) ദി​മു​ത് ക​രു​ണ​ര​ത്നെ​യും ചേ​ർ​ന്ന് ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രെ സ​മ​ർ​ഥ​മാ​യി നേ​രി​ട്ട​തോ​ടെ ല​ങ്ക മി​ക​ച്ച രീ​തി​യി​ലാ​ണ് മൂ​ന്നാം ദി​നം ബാ​റ്റിം​ഗ് അ​വ​സാ​നി​പ്പി​ച്ച​ത്.