ആന്‍ഡേഴ്സന്റെ അത്ഭുത ബോളില്‍ അമ്പരന്ന് മുരളി വിജയ്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 10, Aug 2018, 4:50 PM IST
James Anderson bowls an unplayable delivery to castle Murali Vijay
Highlights

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മോശം തുടക്കം. മഴമൂലം ആദ്യദിനത്തെ കളി നഷ്ടമായ മത്സരത്തില്‍ രണ്ടാം ദിനം ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ഇന്ത്യക്ക് അക്കൗണ്ടുതുറക്കുംമുമ്പെ വിശ്വസ്തനായ മുരളി വിജയ്‌യെ നഷ്ടമായി. ജെയിംസ് ആന്‍ഡേഴ്സന്റെ സ്വിംഗ് മുന്നിലാണ് വിജയ് മുട്ടുമടക്കിയത്.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മോശം തുടക്കം. മഴമൂലം ആദ്യദിനത്തെ കളി നഷ്ടമായ മത്സരത്തില്‍ രണ്ടാം ദിനം ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ഇന്ത്യക്ക് അക്കൗണ്ടുതുറക്കുംമുമ്പെ വിശ്വസ്തനായ മുരളി വിജയ്‌യെ നഷ്ടമായി. ആദ്യ ഓവറിലെ നാലാം പന്തില്‍ ജെയിംസ് ആന്‍ഡേഴ്സന്റെ സ്വിംഗ് മുന്നിലാണ് വിജയ് മുട്ടുമടക്കിയത്.

മിഡില്‍ സ്റ്റംപില്‍ പിച്ച് ചെയ്ത പന്ത് വിജയ്‌യുടെ ഓഫ് സ്റ്റമ്പുമായി പറന്നപ്പോള്‍ ആരാധകര്‍ക്കൊപ്പം അമ്പരന്നത് വിജയ് കൂടിയായിരുന്നു. പന്തിന്റെ ദിശ മനസിലാക്കാതെ ബാറ്റുവെച്ച വിജയ് ബാറ്റുവെച്ച വിജയ്ക്ക് പിഴച്ചു.

ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ഓപ്പണറായിരുന്ന ശീഖര്‍ ധവാനെ മാറ്റി കെ എല്‍ രാഹുലിനെ ഓപ്പണറാക്കിയാണ് ഇന്ത്യ ഇറങ്ങിയത്. എന്നാല്‍ വിജയിനെപ്പോലെ രാഹുലും ആന്‍ഡേഴ്സന്റെ സ്വിംഗിന് മുന്നില്‍ തലകുനിച്ച മടങ്ങി.

loader