മുംബൈ: ബാറ്റ്സ്മാന്‍മാരെ വിറപ്പിക്കുന്ന യോര്‍ക്കറുകള്‍ക്കു പിന്നിലെ രഹസ്യം വെളിപ്പെടുത്തി ജസപ്രീത് ബുംറ. വീടിന്‍റെ ഭിത്തിയില്‍ പന്തെറിഞ്ഞാണ് യോര്‍ക്കറുകള്‍ എറിയാന്‍ പഠിച്ചതെന്ന് ബുംറ പറഞ്ഞു. കുട്ടിക്കാലത്ത് പാക്കിസ്ഥാന്‍ പേസ് ബോളര്‍മാരുടെ പന്തുകള്‍ കണ്ടപ്പോള്‍ യോര്‍ക്കറുകളാണ് വിക്കറ്റെടുക്കാനുള്ള ഏക വഴിയെന്ന് വിശ്വസിച്ചിരുന്നതായും താരം വെളിപ്പെടുത്തി. 

ഭിത്തിയുടെ ചുവട്ടില്‍ ടെന്നീസ്- റബര്‍ ബോളുകള്‍ പതിക്കുമ്പോള്‍ അധികം ശബ്ദമുണ്ടാകില്ല. പന്തെറിഞ്ഞ് ബഹളമുണ്ടാക്കിയാല്‍ അമ്മ ശകാരിക്കുന്നതിനാല്‍ യോര്‍ക്കര്‍ എറിയാതെ മറ്റ് മാര്‍ഗമില്ലായിരുന്നെന്നും ഭുംറ വെളിപ്പെടുത്തി. പരിമിത ഓവര്‍ ക്രിക്കറ്റിലെ മികച്ച ഡെത്ത് ഓവര്‍ സ്പെഷലിസ്റ്റുകളില്‍ ഒരാളാണ് ജസപ്രീത് ബുംറ.